Business
കൊച്ചി: കേരളത്തില്‍ മഹീന്ദ്രയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം എന്‍എച്ച് ബൈപാസ് റോഡിലുള്ള ക്യു1 ബിസിനസ് പാര്‍ക്കില്‍ പുതിയ ഓട്ടോബാന്‍ മഹീന്ദ്ര ഷോറൂം തുറന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സെയില്‍സ്, കസ്റ്റമര്‍ കെയര്‍ ആന്‍ഡ് സിഎക്സ് പവന് കുമാര്‍, നിപ്പോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം.എ.എം. ബാബു മൂപ്പന് എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് നാഷണല്‍ സര്‍വീസ് ഹെഡ് ഫീല്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി സ്റ്റ് സച്ചിന് ഗുപ്ത, ഓട്ടോബാന്‍ മാനേജിംഗ് ഡയറക്ടര്‍ ഫര്‍സാദ്, സെബാ ബാബു മൂപ്പന്, സെഹ്ലാ മൂപ്പന്, നസാ ഫര്‍സാദ്, സനാ ഫര്‍സാദ്, സാറ, സയാന്, ഇഹാന്‍ എന്നിവരും മഹീന്ദ്രയുടെയും ഓട്ടോബാനിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Business
കോട്ടയം: പുളിമൂട്ടിൽ സിൽക്സിന്റെ എട്ടാമത്തെ ഷോറൂം 15ന് അടൂർ കെ.പി. റോഡിൽ പ്രവർത്തനമാരംഭിക്കുന്നു.
രാവിലെ 10ന് അടൂർ ചെയർപേഴ്സണ്‍ റീന സാമുവേൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഗ്രേസി ചാക്കോ പുളിമൂട്ടിൽ. ഭദ്ര ദീപം തെളിക്കും.
ഗ്രൂം സ്റ്റുഡിയോ, ത്രെഡ്സ് ബൈ പുളിമൂട്ടിൽ സിൽക്സ് എന്നിങ്ങനെ നിരവധി ആകർഷകമായ ഫീച്ചറുകൾക്ക് പുറമെ ബ്രൈഡൽ വെയർ, ന്യൂബോണ്‍ ക്ലോത്തിംഗ്, ലേഡീസ് വെയർ, മെൻസ് വെയർ, റണ്ണിംഗ് ഫാബ്രിക്സ്, കിഡ്സ് വെയർ തുടങ്ങി നാല് നിലകളിലായി ഏറ്റവും മികച്ച വ്യത്യസ്തമായ കളക്ഷനുകളോടുകൂടിയാണ് പുളിമൂട്ടിൽ സിൽക്സിന്റെ ഏറ്റവും പുതിയ ഷോറൂം അടൂരിൽ ഒരുക്കിയിട്ടുള്ളത്.
പുളിമൂട്ടിൽ സിൽക്സിന്റെ ഇൻവിറ്റേഷൻ കാർഡുമായി ഷോറൂമിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്പെഷൽ ഡിസ്കൗണ്ട് ഓഫർ ഏപ്രിൽ 30 വരെ ഉണ്ടായിരിക്കുന്നതാണ്.
District News
തിരുവനന്തപുരം: ലൂർദ് ഫൊറോന ഇടവക മാതൃ-പിതൃവേദിയുടെ പ്രവർത്തനവർഷ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിച്ചു.
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തിൽ ആധ്യാത്മികവും ജീവകാരുണ്യപരവുമായ നിരവധി പ്രവർത്തനങ്ങളാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വികാരി ഫാ. ജോൺ തെക്കേക്കര അധ്യക്ഷത വഹിച്ചു. ജോസുകുട്ടി സെബാസ്റ്റ്യൻ, മീരാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഫെബ്രുവരി ആറിനു കാസർഗോഡ്നിന്ന് ആരംഭിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്നു തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നിൽ നിന്നും വൈകുന്നേരം നാലിനു പുതുയുഗ യാത്രാ നായകൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിനു തുടക്കമാകും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെൽത്ത് കോണ്‍ക്ലേവിന്റെ നയരേഖ കോഴിക്കോട്ടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നയരേഖ തൃശൂരിലും പ്രകാശനം ചെയ്തു. ‘സംവദിക്കാം പുതുയുഗത്തിനായ് ’ എന്ന സംവാദവും പതിനാല് ഇടങ്ങളിൽ സംഘടിപ്പിച്ചു.
District News
പാണത്തൂർ: പനത്തടി കുടുംബാരോഗ്യകേന്ദ്രത്തിനായി നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പനത്തടി പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഫർണിച്ചർ വാങ്ങുന്നതിനായി 50,000 രൂപയുടെ ധനസഹായം പാലക്കാട് വിജയനും കുടുംബവും എംഎൽഎക്ക് കൈമാറി .
ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ബി. സന്തോഷ് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ശ്രവ്യ, കാസർഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ വി. ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പദ്മകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഭവ്യരാജ്, വാർഡ് മെംബർമാരായ പ്രസീതറാണി, എം. ഷിബു, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇർഷാദ് എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ് /മാരാമൺ: മാരാമൺ കൺവൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത നിർവഹിച്ചു [00:45]. പ്രവാസികളായ സഭാംഗങ്ങളെ മാതൃസഭയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
ഡാളസ് ഫാർമേഴ്സ് മാർത്തോമ ഇടവകാംഗം അറ്റോർണി ലാൽ വർഗീസ് രചിച്ച 'Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന പുസ്തകത്തിന്റെ പ്രകാശനം മെത്രാപ്പോലീത്ത നിർവഹിച്ചു. നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ എബ്രഹാം മാർ പൗലോസ് തിരുമേനി ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ജോസഫ് മാർ ഇവാനിയോസ് തിരുമേനിയുടെ സാന്നിധ്യവും അനുഗ്രഹമായി. ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ. തോമസ് കെ. മാത്യു, സെക്രട്ടറി പ്രതീഷ് കുവൂർ, ട്രഷറർ ഉമ്മൻ ജോൺസൺ, അറ്റോർണി ലാൽ വർഗീസ് (കോർഡിനേറ്റർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ സഭാ കൗൺസിൽ അംഗങ്ങളും വൈദികരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
Kerala
തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം - ഇണൈമൈ - ക്ക് നാളെ തിരുവല്ലയിൽ തിരി തെളിയും.
മാർച്ച് അഞ്ചുവരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ ഒന്‍പത് വേദികളിലായി വിവിധ കലാലയങ്ങളിൽനിന്നുള്ള 11000ത്തിൽ പരം വിദ്യാർഥികൾ 91 ഇനങ്ങളിലായി മാറ്റുരയ്ക്കും.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കോളജുകളിലെ വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മാ കോളജ് ഉൾപ്പെടെയാണ് പ്രധാന വേദികൾ. പബ്ലിക് സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനു തുടക്കംകുറിച്ച് നാളെ മൂന്നിന് സംസ്കാരിക ഘോഷയാത്ര ആരംഭിക്കും.
National
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
സേവ തീര്‍ഥ് (സേവനത്തിന്റെ പുണ്യസ്ഥലം) എന്നു പേരിട്ടിട്ടുള്ള പുതിയ കെട്ടിടസമുച്ചയത്തില്‍ കാബിനറ്റ് സെക്രട്ടേറിയറ്റും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും ഇനിമുതല്‍ പുതിയ മേല്‍വിലാസത്തില്‍ അറിയപ്പെടും.
സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി "ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.
സൗത്ത് ബ്ലോക്കില്‍ നടക്കുന്ന കാബിനറ്റ് യോഗത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് ഇന്ന് മാറുക. വൈകുന്നേരം ആറിനു നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
Kerala
കൊച്ചി:കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്താതെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനം നേരിട്ട സാമ്പത്തിക പരിമിതികളെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കിഫ്ബിയിലൂടെയുള്ള നിക്ഷേപം കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ചികിത്സാ രംഗത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി ഈ കേന്ദ്രം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, എംഎൽഎമാരായ ഉമ തോമസ്, കെ. ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്‍പതുനില കെട്ടിടത്തില്‍ റേഡിയേഷന് തെറാപ്പി മെഷീന്, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിംഗ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 360 കിടക്കകള്‍ ഇവിടുണ്ടാകും.
Kerala
അടൂര്‍: പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്ന് മുതല്‍ 12 വരെയുള്ള 43 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. അപകട മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തും.
20,000 ഓാളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 50 ല്‍ അധികം പട്ടികവര്‍ഗ വിദ്യാര്‍ഥികളുള്ള 340 സ്കൂളുകള്‍ക്ക് 60 കോടി രൂപയുടെ സ്പെഷല്‍ എന്‍ റിച്ച്മെന്റ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.
District News
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം, പുതുതായി നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ട്, ഓപ്പൺ ജിം, ഗാർഡൻ കം സ്റ്റുഡൻസ് പാർക്ക്, വോളിബോൾ കോർട്ട് എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനവും കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയും ഗാർഡൻ കം സ്റ്റുഡന്റ്സ് പാർക്കിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്തായും ഓപ്പൺ ജിം - തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പയും വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ജേക്കബ് ഫിലിപ്പ് കോർ എപ്പിസ്കോപ്പയും നിർവഹിച്ചു.
സ്കൂൾ സ്ഥാപകൻ പുത്തൻകാവിൽ മാർ പീലക്സിനോസ്, മുൻ പ്രഥമ അധ്യാപകൻ ഡാനിയൽ മാർ പീലക്സിനോസ് എന്നിവരുടെ സ്മരണാർഥം 15, 16 തീയതികളിൽ നടത്തുന്ന മാർ പീലക്സിനോസ് ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പായും നിർവഹിച്ചു.
ബാസ്കറ്റ് ബോൾ കോർട്ടിന്റെ മുഖ്യ സ്പോൺസർ അലക്സ് കോശി തട്ടാവറ, ഓപ്പൺ ജിം മുഖ്യ സ്പോൺസർ ബാബു ആക്കാക്കുഴിയിൽ എന്നീ പൂർവ്വവിദ്യാർഥികളെ ആദരിച്ചു.സ്കൂൾ കോഓർഡിനേറ്റർ ഫാ. ബിജു മാത്യു, പിടിഎ പ്രസിഡന്റ് ഫാ. ഷൈജു കുര്യൻ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മിസ്ട്രസ് പി.എം. ജയമോൾ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: കേരള സർക്കാർ അശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു അടിസ്ഥാന വർഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രസ്ഥാവിച്ചു.
ആദിവാസി ഊര് മൂപ്പൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടുകൊണ്ട് പൊങ്ങച്ചം കാണിക്കുകയാണ് പിണറായി സർക്കാർ. ഭൂരഹിത ആദിവാസികൾക്ക് ഒരു ഏക്കർ ഭൂമിയെങ്കിലും നൽകാൻ നിയമം ഉണ്ടാക്കിയിട്ടും നടപ്പാക്കാതെ നിയമ ലംഘനം നടത്തുകയാണ് കേരള സർക്കാർ. സുപ്രീം കോടതിയുടെ വിധിയും കേന്ദ്ര സർക്കാർ അനുവാദവും ഉണ്ടായിട്ടും 2018 ഹെക്ടർ (5000 ഏക്കർ) ഭൂമി വയനാട്ടിൽ ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യാതെ കുറ്റകരമായ അനാസ്ഥയാണ് മന്ത്രി കേളു കാണിച്ചത്.
തൊഴിലുറപ്പിന്റെ കൂലിയും ഭക്ഷ്യ സുരക്ഷയുടെ 35 കിലോ അരിയും കിട്ടിയിരുന്നില്ലെങ്കിൽ വയനാട്ടിലെ ദാരിദ്ര ഗ്രാമങ്ങളിൽ പട്ടിണി മരണം ഒരു തുടർക്കഥയായി മാറുമായിരുന്നു. ഗ്രാമസഭകളും ഊര് കൂട്ടങ്ങളും പ്രമേയം പാസാക്കി നീതി ആയോഗിനെ സമീപിക്കാൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഉഷാ വിജയൻ, മുനിസിപ്പൽ കൗണ്‍സിലർ കൗസല്യ, ശ്രീജ ബാവലി, വൈശാഖ് തിരുനെല്ലി, പ്രദീപൻ പിലാക്കാവ് കൗണ്‍സിലർ എന്നിവരെ ചാണ്ടി ഉമ്മൻ ആദരിച്ചു. പി.ടി. ജോണ്‍, അബ്ദുറഹ്മാൻ ഇളങ്ങോളി, അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, പി.എസ്. മുരുകേശൻ, പാറക്കൽ ജോസ്, എൻ.കെ. വർഗീസ്, വൈശാഖ് കാട്ടിക്കുളം, കമ്മന മോഹനൻ എന്നിവർ പ്രസംഗിച്ച
Kerala
ചാലക്കുടി: 37-ാമതു പോട്ട ദേശിയ ബൈബിൾ കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ നിർവഹിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പിൽ വചനസന്ദേശം നൽകി.
ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസിസ് കർത്താനം, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. ജേക്കബ് ചിറയിൽ, ഫാ. തോമസ് അറയ്ക്കൽ, ഫാ. ആന്റണി തെക്കിനേത്ത്, ഫാ. വിൻസെന്റ് ഡ്യുബോൺ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഫെബ്രുവരി 18 മുതൽ 22 വരെയാണ് ദേശീയ ബൈബിൾ കൺവൻഷൻ.